ദോഹ: സ്വന്തം നാട്ടിൽ നടക്കുന്ന നാലാമത് ജി.സി.സി ഗെയിംസിൽ (Doha 2026) മെഡൽ കൊയ്ത്ത് തുടർന്ന് ഖത്തർ. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച സമാപിച്ച അത്ലറ്റിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 100 കടന്നു.
നിലവിൽ 39 സ്വർണവും 38 വെള്ളിയും 32 വെങ്കലവുമടക്കം ആകെ 109 മെഡലുകളുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലാണ് ഖത്തർ. ......
തമിഴിൽ 'പീട്സാ', ' ജികർതണ്ട', 'ഇറൈവി', 'മെർകുരി', 'പേട്ട', 'ജകമേ തന്ത്രം', 'ജികർതണ്ട-2', 'മഹാൻ', 'റെട്രോ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് കാർത്തിക് സുബുരാജ്. വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകനെന്ന പേര് വാങ്ങിയ കാർത്തിക് സുബുരാജ് സംവിധാനം ചെയ്ത 9 ചിത്രങ്ങളിൽ 'പേട്ട' കൂടാതെ മറ്റ് എട്ട് ചിത്രങ്ങൾക്കും സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. ......
മാരാരിക്കുളം ഡാവിഞ്ചി ചിൽഡ്രൻസ് തിയേറ്റർ സംഘടിപ്പിച്ച ഒരു മാസം നീണ്ട അവധിക്കാല കലാ പരിശീലനത്തിന്റെ സമാപനവും 33-ാമത് വാർഷികാഘോഷവും മാരാരിക്കുളം ഡാവിഞ്ചി നഗറിൽ നടനും തിരക്കഥാകൃത്തും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു.
തിയേറ്റർ പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാരാരിക്കുളം എം.എൽ.എ. ......
തിരുവനന്തപുരം: ജി സുധാകരനെ പ്രോടേം സ്പീക്കറായി തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.......
തിരുവനന്തപുരം: നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആയിരിക്കും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2023 ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാര് അടക്കം വളഞ്ഞിട്ട് മര്‍ദിച്ചത്. ......
കൊച്ചി: ചരിത്രപ്രധാനമായ വിദേശ സന്ദർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്നും നാളെയും വിയ്റ്റ്നാം സന്ദർശിക്കുന്ന അദ്ദേഹം നാളെ വൈകിട്ടോടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണ കൊറിയയിൽ എത്തും .ഈ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ ഇന്ത്യയ്ക്കുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ......
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ......
ദോഹ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മുൻസിപ്പാലിറ്റി മന്ത്രാലയം. ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതിനായി ആരോഗ്യം, ശുചീകരണം, വിനോദം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി സമഗ്രമായ പ്രവർത്തന പദ്ധതികളാണ് മന്ത്രാലയം പൂർത്തിയാക്കിയിരിക്കുന്നത്.
പെരുന്നാൾ പ്രമാണിച്ച് കശാപ്പുശാലകൾ, ഭക്ഷണശാലകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ......
ദോഹ: പ്രമുഖ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഖത്തർ ചാരിറ്റി, വരും വർഷങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന പുതിയ തന്ത്രപ്രധാന പദ്ധതി (2026-2030) പ്രഖ്യാപിച്ചു. സംഘടനയുടെ മാനുഷിക-വികസന പ്രവർത്തനങ്ങളുടെ സ്വാധീനം ഖത്തറിനകത്തും അന്താരാഷ്ട്ര തലത്തിലും കൂടുതൽ വ്യാപിപ്പിക്കാനും, സ്ഥാപനത്തിന്റെ സുസ്ഥിരത വർദ്ധിപ്പിക്കാനുമാണ് പുതിയ പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്.
സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രിയും ചാരിറ്റബിൾ ആക്റ്റിവിറ്റീസ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർപേഴ്സണുമായ ഹെച്ച്.ഇ ബുഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയുടെ മുഖ്യകാർമ്മികത്വത്തിൽ ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുതിയ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.ഖത്തർ ചാരിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ജാസിം അൽ ഥാനി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ......
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രദ്ധേയമായത് രണ്ട് മന്ത്രിമാരുടെ വ്യത്യസ്ത നിലപാട്. ആർഎസ്പിയുടെ ഷിബു ബേബിജോണും സിഎംപിയുടെ സി പി ജോണും ‘സഗൗരവം’ എന്ന പദം ഉപയോഗിച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ......